പടന്ന കവര്‍ച്ച: പ്രതികളെ പിടികൂടണമെന്ന് മുസ്്ലിംലീഗ്
തൃക്കരിപ്പൂര്‍: കഴിഞ്ഞ രണ്ടിന് പടന്ന ഹൈസ്ക്കൂളിന് സമീപം പടന്ന ജമാഅത്ത് പ്രസിഡന്റ് കെ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തെ ഉടന്‍ പിടികൂടണമെന്ന് പടന്ന പഞ്ചായത്ത് മുസ്്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന് പ്രത്യേക സ്ക്വാഡിനെ ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊലിസ് നിസംഗത തുടരുകയാണെങ്കില്‍ സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്കി. വൈസ്പ്രസിഡന്റ് യു.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.സി മുസ്തഫ ഹാജി, മുസ്്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലി, മണ്ഡലം പ്രസിഡന്റ് കെ.എം ശംസുദ്ദീന്‍ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം, പി.കെ.സി റഊഫ് ഹാജി, എസ്.സി കുഞ്ഞഹമ്മദ് ഹാജി, പി.കെ ഷുക്കൂര്‍ ഹാജി, പി.കെ.സി നാസര്‍ ഹാജി, പി.വി മുഹമ്മദ് അസ്്ലം, വി.കെ മഖ്സൂദലി, എച്ച്.എം കുഞ്ഞബ്ദുല്ല, വി.കെ.പി അഹമ്മദ് കുഞ്ഞി, കെ.അസൈനാര്‍ കുഞ്ഞി, യു.കെ മുഷ്താഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."