ഇളവുകള്‍ ഇന്ന് മുതല്‍; മാസ്‌ക് മറക്കേണ്ട
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. റെഡ്‌സോണില്‍ പെടുന്ന കണ്ണൂര്‍, കോട്ടയം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍ ബാധകമാകുക. ഹോട്ട്‌സ്‌പോട്ടുകളില്‍ (കണ്ടൈയ്ന്‍മെന്റ്) ഇളവുകള്‍ ഒന്നും ഇല്ല. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ച് ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറത്തിറക്കാത്തതിനാല്‍ കടകള്‍ തുറക്കുന്നതും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും സംബന്ധിച്ചുള്ള അവ്യക്തതയുണ്ട്.
റെഡ് സോണുകളില്‍ ഒഴികെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ വാഹനങ്ങള്‍ സര്‍വിസ് നടത്താമെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഒറ്റ, ഇരട്ടയക്ക നിബന്ധന പാലിക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ കാറുകളില്‍ രണ്ട് യാത്രക്കാരും ഡ്രൈവറും ആകാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെങ്കിലും കൃത്യമായ കാരണമില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാനാണ് പൊലിസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരില്‍ ലോക്ക് ഡൗണ്‍ ലംഘന കുറ്റം ചുമത്തിയാണ് പൊലിസ് കേസെടുക്കുക.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്താനുള്ള പൊതുതീരുമാനം എന്തായാലും ഇന്നുമുതല്‍ കൂടുതല്‍ കര്‍ശനമായി പൊലിസ് നടപ്പാക്കിത്തുടങ്ങും.
രാത്രി 7.30നു ശേഷമുള്ള യാത്രക്ക് നിയന്ത്രണമുള്ളതിനാല്‍ അതിനുശേഷവും പൊലിസ് പരിശോധന കര്‍ശനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."