'പ്രധാനമന്ത്രി മരിച്ചെന്നു പ്രഖ്യാപിക്കാന്‍വരെ അവരെ തയാറാക്കി'
ലണ്ടന്‍: കൊവിഡ് മുക്തനായി തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ ആരോഗ്യനില വളരെ വഷളായിരുന്നെന്നു വ്യക്തമാക്കിയ അദ്ദേഹം, താന്‍ മരിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്നുവരെ ഡോക്ടര്‍മാര്‍ തീരുമാനിച്ചുവച്ചിരുന്നതായും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ മരണം ജനങ്ങളെ എങ്ങനെ അറിയിക്കണമെന്നുവരെ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന സമയത്ത് ഓക്സിജന്‍ നല്‍കിയാണ് ഡോക്ടര്‍മാര്‍ തന്റെ ജീവന് പിടിച്ചുനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ 50 ശതമാനം സാധ്യത മാത്രമായിരുന്നുവേ്രത ഡോക്ടര്‍മാര്‍ കണ്ടിരുന്നത്.
നേരത്തെ, കൊവിഡ് സ്ഥിരീകരിച്ചിരുന്ന ജോണ്സണ് ആദ്യം സ്വന്തം വസതിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്നു ദിവസം ഐ.സി.യുവില്‍ കിടത്തുകയും ചെയ്തിരുന്നു.
രോഗമുക്തി നേടി ആശുപത്രി വിട്ട അദ്ദേഹം നിലവില്‍ ഭരണകാര്യങ്ങളില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."