HOME
DETAILS
MAL
ഡിവൈഡറില്‍ തട്ടി കാര്‍ കടയിലേക്ക് പാഞ്ഞുകയറി
backup
June 19 2018 | 07:06 AM
പുത്തനത്താണി: ദേശീയപാത വെട്ടിച്ചിറയില്‍ ഡിവൈഡറില്‍ തട്ടി കാര്‍ കടയിലേക്കു പാഞ്ഞുകയറി. ഇന്നലെ രാവിലെ കോഴിക്കോട്ട്നിന്നു എറണാംകുളത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ വെട്ടിച്ചിറയിലെ ദേശീയപാത ഡിവൈഡറിലൂടെ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞുകയറിയാണ് അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്നവരെല്ലാം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡിവൈഡറുണ്ടെന്ന് അറിയിക്കുന്നതിനു റിഫ്ലക്ടറോ മറ്റു സൂചനകളോ ഇല്ലാത്തുമൂലം അപകടങ്ങള്പതിവാണ്. മുന്‍പ് ഇവിടെ ടാര്‍വീപ്പ വച്ച് ഡിവൈഡറില്‍ വാഹനങ്ങള്‍ കയറുന്നത് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."