ധീരസ്മൃതിയാത്ര ഷുക്കൂറിന്റെ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചു
തളിപ്പറമ്പ് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ധീര സ്മൃതിയാത്ര രക്തസാക്ഷി അരിയില്‍ ഷുക്കൂറിന്റെ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചു. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ശവകുടീരത്തില്‍ നിന്ന്് ചിതാഭസ്മവുമായാണ് യാത്ര ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്് പതാക കൈമാറി. തുടര്‍ന്ന് പയ്യന്നൂര്‍, പഴയങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് യാത്ര അരിയിലില്‍ എത്തിച്ചേര്‍ന്നത്. രക്തസാക്ഷി അരിയില്‍ ഷുക്കൂറിന്റെ ഖബറിടം സന്ദര്‍ശിച്ച നേതാക്കള്‍ പുഷ്പാര്‍ച്ചനയും നടത്തി. പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, ഇവിടെ നിന്ന് യാത്ര കണ്ണൂരിലേക്ക് തിരിച്ചു. ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, രാജീവന്‍ കപ്പച്ചേരി, സി. നാരായണന്‍, രഞ്ജിത്ത് നടുവില്‍, രാഹുല്‍ ദാമോദരന്‍ പങ്കെടുത്തു.ധീര സ്മൃതിയാത്രയ്ക്ക് പയ്യന്നൂര്‍ പെരുമ്പയില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ജയരാജ് യാത്രയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."