കുടിവെള്ളം വിതരണത്തിന് സംവിധാനം ഏര്‍പെടുത്തണം: മുസ്‌ലിംലീഗ്
മണ്ണാര്‍ക്കാട്:കടുത്ത വേനലില്‍ ജലാശയങ്ങളെല്ലാം വറ്റി വരളുകയും പൊതു കുടിവെള്ള വിതരണ സംവിധാനങ്ങള്‍ അപര്യാപ്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പെടുത്തണമെന്ന് നിയോജകമണ്ഡലം മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും സംസ്ഥാന ഭരണകൂടം തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രതിദിനം നാലായിരം ലിറ്റര്‍ കുടിവെള്ളം സൗജന്യമായി വീടുകളിലെത്തിക്കുന്ന റിയാദ് കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. വൈദ്യുതി നിരക്ക്ഗണ്യമായി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭം നടത്തും.
പ്രസിഡന്റ് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി .ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ അഡ്വ.ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി, അച്ചിപ്ര മൊയ്തുഹാജി, എം.മമ്മദ് ഹാജി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, ഹംസ തച്ചമ്പറ്റ, ഒ.ചേക്കു മാസ്റ്റര്‍, കൊളമ്പന്‍ ആലിപ്പു, ടി.കെ.മരക്കാര്‍, ഹുസൈന്‍ കോളശ്ശേരി, ഹുസൈന്‍ കളത്തില്‍, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, എം.കെ.ബക്കര്‍, നാസര്‍ പുളിക്കല്‍, ആലായന്‍ മുഹമ്മദലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."