തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തുന്നവര്‍ ഭീതിയില്‍; തലക്കു മീതേ'കോണ്‍ക്രീറ്റ് ബോംബ്'
തലശ്ശേരി: അടര്‍ന്നു വീഴുന്ന കോണ്‍ക്രീറ്റ് പാളികള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ത്തുന്നവരുടെജീവന് ഭീഷണി ഉയര്‍ത്തുന്നു. പ്രസവ വാര്‍ഡിലേക്ക് പോകുന്ന വഴിയാണ് മേല്‍ക്കൂര ദ്രവിച്ചത് കാരണം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നത്.
രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഇതുവഴിയാണ് മുകളിലെത്തുന്നത്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുമെന്ന് താഴെ ആശുപത്രി അധികൃതര്‍ അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.ഏതു നിമിഷവും ആളുകളുടെ തലയില്‍ വീണ് പരുക്കേല്‍ക്കുമെന്ന അവസ്ഥയാണ്.
നേരത്തെ അടര്‍ന്നു വീണെങ്കിലും തലനാരിഴയ്ക്കാണ് ആശുപത്രിയിലെത്തിയ രോഗി രക്ഷപ്പെട്ടത്. നിലവില്‍ ആശുപത്രി നവീകരണ പ്രവൃത്തികള്‍ നടക്കുകയാണ്.പ്രവൃത്തി വളരെ ഇഴഞ്ഞാണ് മുന്നോട്ടുപോകുന്നതെന്ന് വ്യാപക ആക്ഷേപം ഉണ്ട്. മാസങ്ങളായി പ്രധാന ഓപ്പറേഷന്‍ തീയേറ്ററിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്.
പ്രധാന ഓപ്പറേഷനുകള്‍ നടക്കാത്തതിനാല്‍ സാധാക്കാരായ രോഗികള്‍ ഭീമമായ തുക കെട്ടിവച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രവൃത്തി പൂര്‍ത്തിയാക്കതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ പരിപാടികള്‍ വരെ ആശുപത്രിയില്‍ സംഘടിപ്പിച്ചു.
ആരോഗ്യമന്ത്രി നേരിട്ടെത്തി ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."