സംയുക്ത ശ്രമങ്ങള്‍ക്ക് മികച്ച ജനസ്വീകാര്യത
തിരൂര്‍: സി.പി.എം-മുസ്ലിം ലീഗ് സംയുക്തമായി നടത്തുന്ന തീരദേശ സമാധാന കാംപയിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജനസ്വീകാര്യത. തീരദേശത്ത് ശാശ്വത സമാധാനമുണ്ടാക്കാനുള്ള മുസ് ലിം ലീഗ് -സി.പി.എം നേതാക്കളുടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്.
തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൂട്ടായി, ഉണ്യാല്‍ മേഖലാതല യോഗങ്ങള്‍ ചേര്‍ന്നു. 22ന് കൂട്ടായി മേഖലയില്‍ പത്തും ഉണ്യാല്‍ മേഖലയില്‍ ആറും പ്രദേശിക യോഗങ്ങള്‍ ചേരും. 25ന് അക്രമങ്ങളില്‍ പരുക്കേറ്റവരുടെയും വീടുള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെയും വിശദ വിവരങ്ങള്‍ ഇരുപാര്‍ട്ടികളും തയാറാക്കി നല്‍കും.
30ന് മുന്‍പ് പൊതുസ്ഥലങ്ങളില്‍ പാര്‍ട്ടികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാനും തീരുമാനമായി. നീക്കം ചെയ്യാത്ത ബോര്‍ഡുകള്‍ 30 ന് ശേഷം പൊലിസ് നീക്കും. നടപടികള്‍ ഏകോപിപ്പിക്കാനായി പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരുള്‍പ്പെട്ട വാട്ട്സ്ആപ്ഗ്രൂപ്പുകള് തുടങ്ങും. യോഗത്തില്‍ ഡിവൈ.എസ്.പി ബിജു ഭാസ്ക്കര്‍ അധ്യക്ഷനായി. തിരൂര്‍ സി.ഐ, താനൂര്‍ എസ്.ഐ, റവന്യൂ ഉദ്യോഗസ്ഥര്‍, പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."