HOME
DETAILS

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: സഫറുല്‍ ഇസ്‌ലാം ഖാന്‍

  
backup
May 04 2020 | 03:05 AM

%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

 

ന്യൂഡല്‍ഹി: തനിക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്താന്‍ കാരണമായ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും പോസ്റ്റ് പിന്‍വലിക്കുകയോ മാപ്പു പറയുകയോ ചെയ്തിട്ടില്ലെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍.
ചില മാധ്യമങ്ങള്‍ താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും മാപ്പു പറഞ്ഞതായും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതുണ്ടായിട്ടില്ല. പോസ്റ്റ് തെറ്റായ സമയത്തായിപ്പോയി എന്നതില്‍ മാത്രമാണ് മാപ്പു പറഞ്ഞത്. കൊവിഡ് കാരണം ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് പറയേണ്ട കാര്യമായിരുന്നില്ല അത്. തന്റെ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ തന്നെയുണ്ട്. അതിനപ്പുറം താന്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മെയ് ഒന്നിലെ കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും ഇതേ നിലപാടു തന്നെ തുടരും. കേസോ അറസ്റ്റോ ജയില്‍വാസമോ തന്റെ നിലപാടുകളെ മാറ്റില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സഫറുല്‍ ഇസ്‌ലാം ഖാനെതിരേ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയ്‌ക്കെതിരേ അറബ് ലോകത്തു നടന്ന കാംപയിനെ അനുകൂലിച്ച കൂവൈത്തിനു നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കേസ്.
സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 124 എ (രാജ്യദ്രോഹം), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  24 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago