കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന്
കുടിവെള്ള വിതരണം അട്ടിമറിക്കാനായി സ്ലാബ് കുത്തിതുറന്ന് കുടിവെള്ള പൈപ്പ് കേട് വരുത്തി കുടിവെള്ളം റോഡിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ചെയര്‍മാന്‍ ആരോപിക്കുന്നത്
പട്ടാമ്പി: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലും പട്ടാമ്പി നഗരസഭയുടെ കീഴില്‍ സുഖമമായി കുടിവെള്ള വിതതണം നടക്കുന്നതില്‍ അസൂയ പൂണ്ട സാമൂഹ്യ ദ്രോഹികള്‍ കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ സ്ലാബ് പൊളിച്ചാണ് കുടിവെള്ള വിതരണത്തിന്റെ പൈപ്പ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കടയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നപ്പോള്‍ പുഴയില്‍ നിന്നും മോട്ടോര്‍ വെച്ച് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ള വിതരണം നടത്തിയത്.തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ പുഴയില്‍ തടയണ കെട്ടിവെള്ളം സംഭരിച്ചാണ് കുടിവെള്ള വിതരണം നടത്തിയത്.
പിന്നീട് മലമ്പുഴ ഡാമിലെ വെള്ളം പുഴയില്‍ എത്തിയതും കുടിവെള്ള വിതരണം സുഖമമായി നടത്താന്‍ സഹായകമായി. എന്നാലിപ്പോള്‍ പുഴയില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം കിണറ്റിലേക്ക് അടിച്ച ശേഷമാണ് വിതരണം നടത്തുന്നത്.
ഇത്തരത്തില്‍ കുടിവെള്ള വിതരണത്തില്‍ നഗരസഭ നിതാന്ത ജാഗ്രത പുലര്‍ത്തിക്കൊണ്ടിരിക്കുന്നതില്‍ അസൂയാലുക്കളായവരാണ് കുടിവെള്ള വിതരണം അട്ടിമറിക്കാനായി സ്ലാബ് കുത്തിതുറന്ന് കുടിവെള്ള പൈപ്പ് കേട് വരുത്തി കുടിവെള്ളം റോഡിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ചെയര്‍മാന്‍ ആരോപിക്കുന്നത്.
നഗരസഭയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനായി കുടിവെള്ള വിതരണം അട്ടിമറിച്ച് ജനങ്ങളെ നഗരസഭക്ക് എതിരെ തിരിക്കാന്‍ കരുതി കൂട്ടി ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് പട്ടാമ്പി പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."