HOME
DETAILS

"നീ തീവ്രവാദിയാണ്, നിന്റെ താടി കണ്ടാല്‍ അറിയാം, നീ പാകിസ്താനി അല്ലെ" മലപ്പുറത്തു നിന്നു പോയ യുവാക്കളെ നോക്കി പൊലിസ് ചോദിച്ചു

  
backup
March 02 2019 | 09:03 AM

you-are-terrorist-you-are-pakisthani-02-03-2019

 


മലപ്പുറം ടൂ നേപ്പാള്‍ റോഡ് ട്രിപ്പ് പോയ യുവാക്കളുടെ കഥയാണിത്. നാച്ചു ഓസ്‌കാറും മലപ്പുറത്തു നിന്നുള്ള മറ്റൊരു സുഹൃത്തും നോപ്പാളിലേക്കു പോയപ്പോഴുള്ള അനുഭവം നാച്ചു തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക്ില്‍ കുറിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നും തങ്ങളെ തീവ്രവാദിയായി ചിത്രീകരിച്ച അനുഭവമാണ് ഈ കുറിപ്പ്. താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്ന മുദ്രയില്‍ നിന്നും ഇവര്‍ക്കും രക്ഷപ്പെടാനായില്ല.

ഫെയ്‌സ്ബുക്ക് കുറിപ്പ്


ശരവേഗത്തിലായിരുന്നു ആ പോലീസ് ഓഫീസറുടെ ഒരോ ചോദ്യങ്ങളും ഉത്തരം പറയാന്‍ തുനിയുമ്പോള്‍ അടുത്ത ചോദ്യം നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് എന്നെയും സഹയാത്രകരെയും സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമമാണ് ഒരു പോലീസുകാരന്‍ ഞങ്ങളുടെ വീഡിയോ പിടിക്കുന്നു മറ്റൊരാള്‍ ഊരിപിടിച്ച തോക്കുമായി ഞങ്ങളെ ചോദ്യം ചെയ്യുന്നു.

ഇനി സംഭവം വിവരിക്കാം ഞാനും നാല് സുഹൃത്തുക്കളും കൂടി മലപ്പുറം ടൂ നേപ്പാള്‍ റോഡ് ട്രിപ്പ് പോവുമ്പോഴാണ് സംഭവം മറ്റെവിടെയുമല്ല ഇന്ത്യ കണ്ട എക്കാലത്തെയും മോഷം മുഖ്യമന്ത്രിമാരില്‍ ഒരാളായി നാളെ ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പുളള യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
നോക്കൂ ഈ ദേശത്തിന്റെ സ്വതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്ത മുത്തച്ഛന്റെ പിന്‍മുറക്കാരനാണ് ഞാന്‍ (കുരുണിയന്‍ കുഞ്ഞോക്കു ഹാജി) ഈ രാജ്യത്ത് ജനിക്കുകയും ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ഈ രാജ്യത്തെ പൗരത്വത്തില്‍ അഭിമാനം കൊളളുകയും ചെയ്യുന്ന ഞങ്ങളില്‍ എത്രമാത്രം സങ്കടകരമായ അവസ്ഥതാണ് ആ ദുഷിച്ച നേരത്ത് ഞങ്ങള്‍ അനൂഭവിച്ചത്.

ദീര്‍ഘദൂരം സഞ്ചരിച്ചത് കൊണ്ട് വാഹനത്തിന് വന്ന ചില്ലറ തകരാറുകള്‍ പരിഹരിക്കാന്‍ ഝാന്‍സിയിലെ മാരുതി സുസുകി സര്‍വീസ് സെന്റര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയതാണ് സൂരി ഓട്ടോമൊബൈല്‍സ്.
ഝാന്‍സിയില്‍ നിന്നും ലക്‌നൌ റൂട്ടില്‍ 25 കിലോമീററര്‍ ഞങ്ങള്‍ പിന്നിട്ടിരുന്നു തിരിച്ച് ഝാന്‍സി പട്ടണം ലക്ഷ്യമാക്കി സര്‍വീസ് റോഡിലേക്ക് വഹാനം ഇറക്കി നിര്‍ത്തിയപ്പോള്‍ ആണ് ഈ ദുരനുഭവം ഞങ്ങള്‍ക്കു നേരൊടേണ്ടി വന്നത്.

സുരക്ഷയുടെ ഭാഗമായി ഞങ്ങളെ പരിശോധന നടത്തുന്നതില്‍ ഒരു തെറ്റുമില്ല അവര്‍ക്ക് ഞങ്ങളുട ഐഡി ആവശ്യപ്പെടാം വാഹനം വിശദമായി പരിശോധന നടത്താം ചോദ്യം ചെയ്യാം പക്ഷേ ഇതൊന്നും അവിടെ ഉണ്ടായില്ല എന്റെ താടിയും ഞങ്ങളുടെ പേരും നോക്കി തീവ്രവാദി വിളിയാണ് പോലീസില്‍ നിന്നും നേരിട്ടത്.

എല്ലാവരോടും മാറി മാറി ചോദിച്ചിട്ടും ഞങ്ങള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നൊളളു പോലീസിന്റെ ചോദ്യം ചെയ്യല്‍ കണ്ട് നാട്ടുകാരും ചുറ്റും കൂടി ശരിക്കും കണ്ണില്‍ ഇരുട്ട് കയറിയ പോലെയുള്ള അനുഭവം വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പേര് കേട്ട സ്ഥലമാണ് ഉത്തര്‍പ്രദേശ് ഈ അടുത്ത് അവിടെത്തെ വ്യാജ്യ ഏറ്റുമുട്ടലുകളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതായി കേട്ടിരുന്നു ഇതിനിടക്ക് ഒന്ന് രണ്ട് റിപ്പോട്ടര്‍മാരും അവിടെക്ക് കുതിച്ചെത്തി ആ കൂട്ടത്തില്‍ ഒരു രക്ഷകനും ഉണ്ടായിരുന്നു.

അസര്‍ ഖാന്‍ ത്സാന്‍സിയിലെ ലോക്കല്‍ റിപ്പോട്ടറാണ് അദ്ദേഹം പോലീസ് ഓഫീസര്‍മാരോട് സംസാരിച്ചു ഞങ്ങളും അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവസാനം ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പോലീസ് പറഞ്ഞപ്പോള്‍ അസര്‍ ഖാന്‍ പോലീസിനോട് പറഞ്ഞു ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ വാഹനത്തിന് ഞങ്ങള്‍ പറഞ്ഞ തകരാറുകള്‍ ഉളളതായി സ്ഥിരീകരിച്ച് ഇരനഷ്ടപ്പെട്ട വേട്ട പട്ടികളെ പോലെ ഞങ്ങളെ നോക്കി ഒന്ന് ഇരുത്തി മൂളി ഏമാന്‍മാര്‍ എങ്ങോട്ടോ പോയി.

യാത്ര ഉപോക്ഷിച്ച് തിരിച്ച് പോരാന്‍ വരെ ഒരുവേള ഞങ്ങളുടെ മനസ്സ് മന്ത്രിച്ചു ഒരു ദിവസം ഝാന്‍സിയിലെ ഹോട്ടല്‍ മുറിയിലെ നാല് ചുവരുകള്‍ക്കുളളില്‍ നിശബ്ദതയോടെ ഞങ്ങള്‍ തളളിനീക്കി ചിന്തകളില്‍ സൊഹ്‌റാബുദ്ദീന്‍ ഷൈഖും ഇശ്‌റത്ത് ജഹാനുമൊക്കെ കടന്നു വന്നു.

യൂണിഫോമിലെ നക്ഷത്രങ്ങള്‍ വര്‍ധിക്കാന്‍ എത്ര നിരപരാധികളുട ഇട നെഞ്ചുകള്‍ വെടിയുണ്ടകളാല്‍ തകര്‍ത്തിരിക്കും.
പോലീസിന്റെ വെടിയേറ്റ് മരിക്കുന്നവരല്ലാം തീവ്രവാദികളാണെന്നുളള എന്റെ അബദ്ധ ധാരണക്ക് വിരാമം കുറിച്ചിരിക്കുന്നു.

ഞങ്ങളുടെ വാഹനത്തിന്റെ സര്‍വീസ് വളരെ വേഗത്തിലാക്കാന്‍ ഉത്തരവിട്ട സൂരി ഓട്ടോ മൊബൈല്‍സിലെ മാനേജര്‍ , ശര്‍മാജി, അത് പോലെ അവിടെത്തെ മെക്കാനിക്ക് സ്വാദിഖ് ഭായി പിന്നെ നേപ്പാള്‍ ബോര്‍ഡര്‍ കടക്കും വരെ നിരന്തരം ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന അസര്‍ ഖാന്‍ ഇവരോടുളള നന്ദിയും കടപ്പാടും വാക്കുകള്‍ക്ക് അതീതമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago