തീപിടിത്തം; പെട്രോള്‍ പമ്പുകളില്‍ പരിശോധന
നിലമ്പൂര്‍: സമീപകാലത്ത് പെട്രോള്‍ പമ്പുകളിലുണ്ടാവുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ നിലമ്പുര്‍ നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഫയര്‍ സര്‍വീസ് അഗ്‌നി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കരുളായിയിലെ പെട്രോള്‍ പമ്പിലുണ്ടായ സംഭവത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന.
കാലപ്പഴക്കം മൂലവും കേടുപാടുകള്‍ മൂലവും പ്രവര്‍ത്തന യോഗ്യമല്ലാത്ത നിരവധി അഗ്‌നിശമന ഉപകരണങ്ങളാണ് ചില പമ്പുകളില്‍ കാണാനായത്. ഉപകരണങ്ങളില്‍ തീ അണക്കാനുള്ള വാതകവും, രാസവസ്തുവും ഇല്ല. പെട്ടെ.് തീപിടിച്ചാല്‍ അണക്കാനുള്ള ബക്കറ്റുകളില്‍ മണല്‍ ഉണ്ടായിരുന്നില്ല. മിക്കയിടങ്ങളിലും ജീവനക്കാര്‍ക്ക് ഇവ ഉപയോഗിച്ച് തീയണക്കുന്നതിനുള്ള അടിസ്ഥാന ജ്ഞാനം പോലുമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.എ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പരിശീലനവും നല്‍കി.
പോരായ്മകള്‍ പരിഹരിച്ചു ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധനക്കും പരിശീലനത്തിനും സ്റ്റേഷന്‍ ഓഫിസര്‍ എം.എ അബ്ദുല്‍ ഗഫൂര്‍, ഗ്രേഡ് ഡിഎം എല്‍. ഗോപാലകൃഷ്ണന്‍, ഫയര്‍മാന്‍ വി. യു. റുമേഷ്, ടി. അലവിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നിലമ്പുര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പമ്പുകളിലും വരും ദിവസങ്ങളില്‍ പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."