കരിപ്പൂരില്‍ ചുറ്റുമതില്‍ തകര്‍ന്ന പ്രദേശങ്ങള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സന്ദര്‍ശിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് നാശ നഷ്ടങ്ങളുണ്ടായ കൂട്ടാലുങ്ങല്‍ പൂക്കുത്ത് പ്രദേശങ്ങള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച റണ്‍വേയുടെ സംരക്ഷണ ഭിത്തിയും സുരക്ഷാ ചുറ്റുമതിലും തകര്‍ന്ന് മലിനജലവും മണ്ണും കുത്തിയൊലിച്ച് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കിണര്‍ ഉപയോഗ ശൂന്യമാകുകയും ചെയ്തിരുന്നു.
നിരവധി കൃഷിയിടങ്ങള്‍ വെള്ളംകയറി നശിച്ചിരുന്നു. പല കുടുംബങ്ങളും ഇപ്പോഴും ദുരന്ത ഭീഷണിയിലാണ്. എല്ലാ വര്‍ഷക്കാലത്തും പ്രശ്നങ്ങളുണ്ടെന്നും എയര്‍പോര്‍ട്ടിനുള്ളിലെ മഴവെള്ളം ഒലിച്ച് പോകുന്ന അഴുക്കുചാലുകള്‍ ഇല്ലാത്തതാണ് ദുരന്തങ്ങള്‍ തുടര്കഥയായതെന്നും പരിസരവാസികള്‍ പറഞ്ഞു.
ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെട്ടവരെ ബന്ധപ്പെടാമെന്നും അദ്ദേഹം ഉറപ്പ് നല്കി. പള്ളിക്കല്‍ പഞ്ചായത്തംഗം പുതിയകത്ത് മുസ്തഫ, സി.പി.എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, അഡ്വ. സി.ബാബു, മോഹന്‍ദാസ്, ഒ.കെ സുരേഷ്, മുസ്തഫ ചുള്ളിയന്‍, ഷബീറലി കൂട്ടാലുങ്ങല്‍, മുഴിയന് അലവി, റഫീക്ക് മാളിയേക്കല്‍, ജബ്ബാര്‍, ബൈജു, ശാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."