HOME
DETAILS
MAL
ക്വാറികളുടെ പ്രവര്‍ത്തനം 30വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
backup
June 19 2018 | 07:06 AM
മലപ്പുറം: കാലവര്‍ഷക്കെടുതി മുന്‍നിര്‍ത്തി ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം 30വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് മേഖലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകലക്ടര്‍ ഉത്തരവിട്ടത്്. ഇതുസംബന്ധിച്ച അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, പൊലിസ് എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."