HOME
DETAILS

കൊറോണക്കാലവും  വസ്ത്രവ്യാപാര മേഖലയും

  
backup
May 04 2020 | 03:05 AM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%8d
 
കേരളത്തിന്റെ സമ്പദ്‌രംഗത്തിന്റെ തകര്‍ച്ചക്ക് കാരണമായി പറയാവുന്ന പ്രശ്‌നങ്ങളാണ് ജി.എസ്.ടിയും നിപായും തുടര്‍ച്ചയായി വന്ന രണ്ടു പ്രളയങ്ങളും. ഓണ്‍ലൈന്‍ രംഗത്തെ പരിധിയില്ലാത്ത കച്ചവടങ്ങളും ഓരോ വ്യാപാരികളുടെയും മുന്‍പോട്ടുള്ള പ്രയാണത്തെ നിശ്ചലമാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കേരളം നേരിട്ട എല്ലാ ദുരന്തങ്ങളിലും സന്തോഷങ്ങളിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ കാരുണ്യഹസ്തവുമായി വ്യാപാരികള്‍ കൈകോര്‍ത്തിട്ടുണ്ട്.
 
മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് വായും, വെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ. എന്നിട്ടും എന്തുകൊണ്ടാണ് വസ്ത്ര വ്യാപാര മേഖല മാത്രം ഇത്ര തഴയപ്പെട്ട് പോയത്. ആ മേഖല കൈകാര്യം ചെയ്യുന്നവരുടെ സ്ഥാനവും ഇന്ന് മറ്റ് വ്യാപാരങ്ങളെ അപേക്ഷിച്ച് പുറകിലാണ്. എന്താണിതിന് കാരണം. ആരാണ് ഈ രംഗത്തെ ഇത്ര മാത്രം പിന്നോട്ടടിക്കുന്നത്. കൂടുതല്‍ പഠനം ആവശ്യമായ വിഷയമാണിത്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ ഈ മഹാമാരിയെ തടുത്ത് നിര്‍ത്താന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ കൊച്ചു കേരളം എത്രമാത്രം മുന്‍പിലാണ്. യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാന്‍ കഴിയും. കൊവിഡിനെ നമ്മള്‍, ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന്. സുരക്ഷ തന്നെയാണ് പ്രധാനമായും വേണ്ടത്. എങ്കിലും ഈ മഹാമാരിയും ലോക്ക് ഡൗണും ഈ മേഖലയെ നഷ്ടങ്ങളുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. 
 
അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ കാരണം ടെക്‌സ്റ്റൈല്‍ മേഖല അനുഭവിക്കുവാന്‍ പോകുന്ന നാശനഷ്ടങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സീസണുകള്‍ മുന്‍പില്‍ കണ്ടാണ് ഓരോ വസ്ത്രവ്യാപാരിയും തങ്ങള്‍ക്ക് ആവശ്യമായ സ്റ്റോക്കുകള്‍ സ്വരുക്കൂട്ടുന്നത്. പലയിടങ്ങളില്‍ നിന്നും കടം വാങ്ങിയും ബാങ്കുകളില്‍നിന്ന് ലോണെടുത്തും മറ്റുമാണ് ഇതിനാവശ്യമായ പണം മിക്ക വ്യാപാരികളും സംഘടിപ്പിക്കുന്നത്. പലയിടങ്ങളില്‍ അഡ്വാന്‍സ് തുകകള്‍ അടക്കം നല്‍കിയിട്ടുണ്ട്. എല്ലാം എന്താകുമെന്ന് കണ്ടറിയാനേ സാധിക്കൂ. എടുത്ത സ്റ്റോക്കുകള്‍ പലതും ഇതിനോടകം ഉപയോഗശൂന്യമായിട്ടുണ്ടാകും എന്നും ഉറപ്പാണ്. വിവാഹ സീസണുകളും മറ്റു ഉത്സവസീസണുകളും മുന്നില്‍ക്കണ്ട് വാങ്ങിക്കൂട്ടിയ വിലകൂടിയ സില്‍ക്‌സ് സാരികള്‍ അടക്കമുള്ള മറ്റും കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വസ്ത്രവ്യാപാരികള്‍ക്ക് ഈ ദുരവസ്ഥയില്‍നിന്നും കരകയറുവാനാവശ്യമുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ. അല്ലെങ്കില്‍ പതിനായിരങ്ങള്‍ ജോലിയെടുക്കുന്ന ഒരു വലിയ മേഖല തന്നെ ഇല്ലാതാകും. വ്യാപാരികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ മാസം ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന മട്ടന്നൂര്‍ ഹാപ്പി വെഡ്ഡിങ് ഷോറൂം ഈ മഹാമാരിയെ തടുത്തുനിര്‍ത്തി സമാധാനവും ഐശ്വര്യവും കൈവന്നാല്‍ ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്യും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago