കുരുന്നുകള്‍ സുരക്ഷിതരായി; ഇനി മുതല്‍ ചിത്രങ്ങള്‍ കണ്ട് പഠിക്കാം
ആനക്കര: പിലാക്കാട്ടിരിയിലെ കുരുന്നുകളുടെ ചിരകാല അഭിലാഷമാണ് സുരക്ഷിതമായ കെട്ടിടംവും ഓടി നടന്ന കളിക്കാനുളള സൗകര്യങ്ങളും ഇതാണ് ഇപ്പോള്‍ തയ്യാറായിട്ടുളളത്. ഇനി ഓട്ടത്തിനോടൊപ്പം ചുമരിലെ ചിത്രങ്ങളും ആസ്വദിക്കാം. പിലാക്കാട്ടിരിയിലെ അങ്കണവാടിക്കൊരു ഉറപ്പുള്ള കെട്ടിടമെന്നാവശ്യത്തിന് പഴക്കമേറയുണ്ട്.
ഒടുവില്‍ കുരുന്നുകളുടെ പഠനം പീടിക വരാന്തയിലുമായിരുന്നു. ഇതോടെ അങ്കണവാടിയിലേക്കുളള കുട്ടികളുടെ എണ്ണവും കുറഞ്ഞു. ഇനി അമ്മമാര്‍ക്ക് ധൈര്യമായി കുരുന്നുകളെ അങ്കണവാടിയിലേക്ക് വിടാം ഇവിടെ എല്ലാം സുരക്ഷിതമാണ്. പുതിയ കെട്ടിടത്തിലേക്ക് മാറുന്ന അങ്കണവാടിയിലേക്ക് തയ്യാറായി പതിനെട്ടോളം കുരുന്നുകളുണ്ട്. തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം തന്നെയാണ് കുരുന്നുകള്‍ക്ക് നിലിവിലെ കെട്ടിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ അങ്കണവാടി കെട്ടിടം നിര്‍മിക്കാനുളള ഫണ്ട് അനുവദിച്ചത്.
കണ്ടു മടുത്ത അങ്കണവാടികളില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണിത്. ശീതീകരിച്ച ക്ലാസ് റൂം, ഭിത്തിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ ഹൃദ്യമായ ചിത്രങ്ങള്‍, ടെലിവിഷന്‍, കളിക്കാനുള്ള ഉപകരണങ്ങള്‍, കട്ടവിരച്ച കളിമുറ്റം, എന്നിങ്ങനെ നീളുന്നതാണിത്. പൊതു വിദ്യാഭ്യാസത്തിന് തന്റെ വികസന ഫണ്ടിന്റെ ഭൂരിഭാഗവും നീക്കി വച്ച, അതിനപ്പുറമായി കഴിയാവുന്ന ഫണ്ടുകള്‍ ഒക്കെ പൊതു വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി നീക്കി വെക്കുന്ന വി.ടി. അങ്കണവാടിയുടെ കാര്യത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തി.
പഞ്ചായത്ത് തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും ഇടയ്ക്കു കയറി വരികയും സാങ്കേതികപരമായ തടസങ്ങള്‍ നിലവില്‍ വന്നതിനാലും അല്പ്പം വൈകിയാണ് ഈ അംഗന്‍വാടി കെട്ടിടം കുരുന്നുകള്‍ക്കായി തുറന്ന് കൊടുക്കുന്നത്. 14 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മിച്ചിരുന്നത്. കെട്ടിടം ഇന്ന് വൈകീട്ട് 3 ന് വി.ടി.ബല്‍റാം എം.എല്‍.എ തുറന്ന് കൊടുക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസിന്റെ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍, അംഗന്‍വാടിയിലെ കുഞ്ഞുങ്ങളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികള്‍, നാടകം, നാടന്‍ പാട്ട് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."