ആലിപ്പറമ്പ് പഞ്ചായത്തിലെ പദ്ധതി നിര്‍വഹണം
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പത്ത് പ്രതിപക്ഷ വാര്‍ഡുകള്‍ക്ക് തുക വകയിരുത്തുന്നതില്‍ വിവചേനം കാണിച്ചെന്ന അംഗങ്ങളുടെ പരാതിയില്‍ അടിയന്തിര ഭരണസമിതി ചേര്‍ന്ന് പോരായ്മ പരിഹരിച്ച് 2018-19 പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കിയതായി പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത് ചേരുന്ന ജില്ലാ ആസുത്രണ സമിതിയില്‍ ഇത് സമര്‍പ്പിച്ച് അംഗീകാരം വാങ്ങാനും ഉത്തരവില്‍ പറയുന്നു. പ്രതിപക്ഷത്തുള്ള സി.പി.എമ്മിന് പത്ത് അംഗങ്ങളുണ്ട്. വിവേചനത്തെകുറിച്ച് ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ആസുത്രണ സമിതി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഇത് പരിഗണിക്കാതെ ആസുത്രണ സമിതി പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍േദശത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ പി.മേരിക്കുട്ടി പ്രതിപക്ഷ അംഗങ്ങളില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഭരണസമിതി ചേര്‍ന്ന് പദ്ധതി ഭേദഗതി വരുത്താന്‍ ഉത്തരവ് നല്‍കിയത്.
2.90 കോടി രൂപയുടെ പദ്ധതികളില്‍ പ്രതിപക്ഷത്തെ പത്തുവര്‍ഡുകള്‍ക്കും കൂടി 90 ലക്ഷം രൂപമാത്രമാണ് വകയിരുത്തിയത്. ഭരണപക്ഷ വാര്‍ഡുകള്‍ക്ക് 14.5 ലഷം മുതല്‍ 24.5 ലക്ഷം വരെ തുക അനുവദിച്ചപ്പോള്‍ പ്രതിപക്ഷ വാര്‍ഡുകളില്‍ 8.5 ലക്ഷം മുതല്‍ 13.5 ലക്ഷം രൂപവരെ മാത്രമാണ് നല്‍കിയതെന്നും ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളായ കെ. വാസുദേവന്‍, എ.കെ അഷ്‌റഫ്, വി.കെ നാസര്‍, എം.ടി മുജീബ്‌റഹ്മാന്‍, സി.ഷീജ, പി.പി പത്മിനി, കെ.രാധാകൃഷ്ണന്‍, സി.പി വിജയന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."