വൃക്ക ഭാര്യ നല്‍കും; ചികിത്സാ സഹായം തേടി ഇസ്സുദ്ദീന്‍
വെള്ളില: ഇരു വൃക്കകളും തകരാറിലായ 35കാരന്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചെത്താന്‍ കനിവു തേടുന്നു. മങ്കട വെള്ളില കോഴിക്കോട്ടു പറമ്പ് പള്ളിക്കത്തൊടി രായിന്‍ കുട്ടിയുടെ മകന്‍ ഇസ്സുദ്ദീനാണ് 25 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന ട്രാന്‍സ് പ്ലാന്റേഷന്‍ ചികിത്സക്കായി ഉദാരമനസ്‌കരുടെ സഹായത്തിന് കേഴുന്നത്.
ഭര്‍ത്താവിന് വൃക്ക നല്‍കാന്‍ ഭാര്യ ആരിഫ സന്നദ്ധയായിരിക്കുമ്പോഴാണ് സാമ്പത്തിക ബാധ്യത കാരണം ഈ യുവാവിന്റെ ചികിത്സ വഴി മുട്ടി നില്‍ക്കുന്നത്. ഡ്രൈവറായ ഇസ്സുദ്ദീന്‍ സഊദിയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. തിരിച്ചെത്തിയശേഷമാണ് രോഗം പിടി കൂടിയത്. മൂന്നു മക്കളുടെ പിതാവായ ഇസ്സുദ്ദീന്റെ ചികിത്സാ ചെലവിനായി നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ മങ്കട ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 16320100092174 ഐ.എഫ്.എസ്.സി കോഡ് എഉഞഘ001632. ഫോണ്‍: 9072225416
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."