കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചക്കകം നല്‍കണം
തിരുവനന്തപുരം: ലോക്സഭ തെരെഞ്ഞടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രചാരണത്തിന് ഇറങ്ങാന്‍ കോണ്‍ഗ്രസ്. ഇതിനുവേണ്ടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചക്കകം നല്കാന് കെപിസിസി നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെപിസിസിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. അതിനു മുന്‍പായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പട്ടിക നല്‍കണമെന്നാണ് നിര്‍ദേശം. കാസര്‍കോട്്, കണ്ണൂര്‍, വടകര,വയനാട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി ,ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് നല്‍കേണ്ടത്.
മൂന്നുപേരുടെ പേരുകള്‍ വീതമാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ സമര്‍പ്പിക്കേണ്ടത് . സിറ്റിംഗ് എംപിമാരുള്ള മണ്ഡലങ്ങളില്‍ നിന്ന് മറ്റു പേരുകള്‍ നല്‍കേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്കുന്ന പട്ടിക തിരഞ്ഞെടുപ്പ് കമ്മിറ്റി എ.ഐ.സി.സിക്ക് കൈമാറും. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കളേയും ചുമതലപ്പെടുത്തും. സിറ്റിംഗ് എംപിമാരുടേത് ഉള്‍പ്പെടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഹൈക്കമാണ്ട് നടത്തും. ഘടകക്ഷികള്‍ മത്സരിച്ചു പോരുന്ന മലപ്പുറം, പൊന്നാനി, കോട്ടയം, കൊല്ലം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്ദേശിക്കെണ്ടെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."