ദേശീയ ക്യാംപുകള്‍ മെയ് അവസാനം തുടങ്ങാം: കിരണ്‍ റിജ്ജു
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തിവച്ച അത്ലറ്റുകളുടെ പരിശീലനം മെയ് അവസാനത്തോടെ പുനരാരംഭിക്കാമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു. ഇന്നലെ നടത്തിയ വെബിനാര്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം രാജ്യത്തെ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഒളിംപിക്സിന് ഒരുങ്ങുന്ന അത്ലറ്റുകള്‍ക്ക് മികച്ച പരിശീലനം നടത്തേണ്ടതുണ്ട്. അതിനാല്‍ അത്ലറ്റുകള്‍ക്ക് മാത്രമേ പരിശീലനത്തിന് അനുമതി നല്കുന്നുള്ളു. മറ്റുള്ളവര്‍ സെപ്റ്റംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
എന്‍.ഐ.എസ് പട്യാല, ബംഗളൂരു സായ് എന്നിവിടങ്ങളിലുള്ള താരങ്ങള്‍ക്ക് മാത്രമേ പരിശീലനത്തിന് അനുമതി നല്കുന്നുള്ളു. ബാക്കിയുള്ള സെന്ററുകള്‍ക്ക് ആവശ്യമാണെങ്കില്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശീലനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റായ ഹിമാ ദാസ് മന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല. സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാനമെന്നും അതുകൊണ്ട് നിയമങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നുമായിരുന്നു മന്ത്രി നല്കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."