'ഗുജറാത്തിലെ പൊതുപരിപാടിക്ക് നൂറുകോടി ചെലവഴിക്കാം, രാജ്യത്തിന്റെ നട്ടെല്ലായ അതിഥി തൊഴിലാളികളെ സഹായിക്കാനാവില്ല'- കേന്ദ്രത്തിനെതിരെ സോണിയ; യാത്രാചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും
ന്യൂഡല്‍ഹി: സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നു അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അവരുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
' രാജ്യത്തിനായുള്ള അവരുടെ സേവനത്തിന് ഇന്ത്യന്‍നാഷനല്‍ കോണ്‍ഗ്രസിന്റെ എളിയ സംഭാവനയാണത്. അവര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നുള്ള ഐക്യപ്പെടലുമാണിത്' - സോണിയ കത്തില്‍ കുറിച്ചു.
ഇവരുടെ യാത്രാ ചെലവ് അതത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്ര നിലപാടിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
' വിദേശത്തുള്ള ഇന്ത്യക്കാരെ സൗജന്യമായി തിരിച്ചെത്തിക്കാന്‍ സര്‍ക്കാന്‍ തയ്യാറായെങ്കില്‍, ഗുജറാത്തിലെ ഒരു പൊതുപരിപാടിയുടെ യാത്ര, ഭക്ഷണം തുടങ്ങിയ ചെയവുകള്‍ക്കായി നൂറി കോടിയോളം രൂപ സര്‍ക്കാറിന് ചെലവഴിക്കാമെങ്കില്‍, പി.എം കെയറിലേക്ക് റെയില്‍വേ 151 കോടി നല്‍കിയെങ്കില്‍ എന്തുകൊണ്ട് ഇവരുടെ കാര്യം പരിഗണിച്ചു കൂട. ഈ ഒരു മര്യാദ രാജ്യത്തിന്റെ സാമ്പത്തി വ്യവസ്ഥയുടെ നട്ടെല്ലായ ഇവര്‍ അര്‍ഹിക്കുന്നില്ലേ. പ്രത്യേകിട്ട് ഈ ദുരന്ത കാലത്ത് ഒരു സൗജന്യ യാത്രയെങ്കിലും ഇവര്‍ അര്‍ഹിക്കുന്നില്ലേ' - സോണിയ ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷത്തില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതു കൊണ്ടാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'1947ലെ വിഭജനത്തിനു ശേഷം ഇത്തരമൊരു സംഭവത്തിന് ഇന്ത്യആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടക്കാന്‍ നിര്‍ബന്ധിതരാവുക. അതും ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ. തങ്ങളുടെ പ്രയിപ്പെട്ടവരുടെ അരികിലേക്ക് തിരിച്ചു ചെല്ലുന്നത് വെറും കയ്യോടെ എന്ന അവസ്ഥയില്‍'- സോണിയ കുറിച്ചു. ഇവരോട് ഇന്ത്യന്‍ സര്‍ക്കാരും റെയില്‍ മന്ത്രാലയവും യാത്രാ ചെലവ് ഈടാക്കുന്നത് എത്ര ഖേദകരമാണ്- അവര്‍ ചേദിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടക കോണ്‍ഗ്രസ് അതിഥി തൊവിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."