HOME
DETAILS
MAL
മങ്കര മദ്യഷാപ്പിനെതിരേ ജനകീയ പോരാട്ടം ആക്ഷന്‍ കൗണ്‍സില്‍ സത്യഗ്രഹം നടത്തി
backup
April 08 2017 | 19:04 PM
വടക്കാഞ്ചേരി: മങ്കര ലക്ഷം വീട് കോളനി പരിസരത്തേക്ക് മാറ്റി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്‍പനശാലക്കെതിരേ ജനകീയ പ്രതിഷേധം ശക്തം. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. ഇതിന് മുന്നോടിയായി സൂചന സത്യഗ്രഹ സമരം നടത്തി. മങ്കര ജുമാമസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് സാഹിബ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര് സോമനാരായണന്‍ അധ്യക്ഷനായി. ഫാ. ജോബി പുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ കെ. അജിത്കുമാര്‍, വി.പി മധു, സതീദേവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എ വേലായുധന്, അബ്ദുള്‍ റസാക്ക്, നൂറുദ്ദീന്‍, നാസര്‍ മങ്കര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."