കൊവിഡ്-19: ലോകത്ത് മരണം രണ്ടര ലക്ഷത്തിലേക്ക്, അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗബാധിതര്‍ 35,60,000 കടന്നു. 2,48,304 പേര് ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,566,804 ആണ് ലോകത്ത് ഇതുവരെയായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍.
അമേരിക്കയില്‍ ഇതുവരെ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം ഇവിടെ 1000ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 20,000ലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു.
ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ബ്രസീലിലാണ്. ഒന്നരലക്ഷത്തിലധികം രോഗികളുള്ള ബ്രസീലില്‍ ഇന്നലെ മാത്രം 275 പേര് മരിച്ചു. 7000ലധികം പേരാണ് ഇതുവരെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
വ്യാപനത്തിനിടെയും പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊണ്ടു വരികയാണ്. ഇറ്റലി ,ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്കി.
ചൈനയില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 10,000 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."