പനി പടരുന്നു: ജനം ആശങ്കയില്‍
വെങ്കിടങ്ങ്: തൊയക്കാവ് കോഴിപറമ്പ്, പള്ളിക്കടവ് പ്രദേശത്ത് പനി പടരുന്നു. തൊയക്കാവ് വട്ടേക്കാട്ട് യമുന (50),പ്രസാദ് (25), കൂനംപുറത്ത് നളിനി, സിന്ധു (25), ആതിര (25) തുടങ്ങിയവരാണ് മുല്ലശ്ശേരി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലുള്ളത്. ഇതില്‍ യമുനയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പരിശോധനക്ക് ശേഷം വീട്ടിലേക്ക് വിട്ടെങ്കിലും പനി വീണ്ടും വന്നതിനെ തുടര്‍ന്ന് വീണ്ടും കമ്മ്യൂനിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു.
പത്തോളം രോഗികള്‍ പനിമൂലം ഇവിടെ ഉണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഏഴ് ഡോക്ടര്‍മാര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ അവശ്യ സേവനം മുഴുവന്‍ സമയം കിട്ടാതെ രോഗികള്‍ വലയുകയാണ്.
ശക്തമായ പനി പിടിച്ച് വരുന്ന രോഗികളെ രാത്രി കാലങ്ങളില്‍ പരിശോധന നടത്താന്‍ ഇവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. പകര്‍ച്ച പനി നേരിടാന്‍ ആരോഗ്യ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് രോഗികളുടെ ബന്ധുക്കള്‍ ആവശ്യപ്പട്ടു. തൊണ്ടയിലാണ് പനിക്ക് കാരണമാകുന്ന വൈറസ് ആദ്യം കാണുന്നത്. പിന്നീട് ശക്തമായ പനിയാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."