HOME
DETAILS
MAL
നിപാ പ്രതിരോധം ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒയ്ക്കും അനുമോദനം
backup
June 19 2018 | 07:06 AM
മലപ്പുറം: നിപാ വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ ജില്ലയില്‍ സമയോചിതമായ ഇടപെടല്‍ നടത്തുന്നതിനു നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ അമിത് മീണയെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനയെയും ജില്ലാപഞ്ചായത്ത് ആദരിച്ചു.
ഇന്നലെ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ചു.
വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്, അനിത കിഷോര്‍ തുടങ്ങി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."