HOME
DETAILS
MAL
ലീഗല്‍ മെട്രോളജി പരിശോധന: പിഴ ഈടാക്കി
backup
April 08 2017 | 19:04 PM
തൃശൂര്‍: ലീഗല്‍ മെട്രോളജി വകുപ്പ് ഈ സാമ്പത്തിക വര്‍ഷം തൃശൂര്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2374 കേസ് രജിസ്റ്റര്‍ ചെയ്തു. 7905000 രൂപ ഈടാക്കി.
മുദ്രപതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, തൂക്കംഅളവില് കുറച്ച് വില്പന നടത്തുക, പായ്ക്കറ്റുകളില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ വില്പന നടത്തുക, പായ്ക്കര്‍ രജിസ്ട്രേഷന് എടുക്കാതെ നിയമ ലംഘനങ്ങള്‍ക്കാണ് കേസ്.
ഉപഭോക്തൃ നിയമ ലംഘനങ്ങള്‍ തുടങ്ങിയവ ശ്രദ്ധിയില്‍പ്പെട്ടാല്‍ 0487-2363612, 2363615 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."