പ്രാര്‍ഥനാ ചൈതന്യത്തോടെ ജാഗരണ പദയാത്രയ്ക്ക് സമാപനം
ചാവക്കാട്: പാലയൂര്‍ മഹാതീര്‍ഥാടനത്തോടബന്ധിച്ച് സംഘടിപ്പിച്ച ജാഗരണ പദയാത്രയ്ക്ക് സമാപനം. തൃശൂര്‍ അതിരൂപതയിലെ വിവിധ പള്ളികളില്‍ നിന്നും വൈദീകരുടെ നേതൃത്വത്തില്‍ ജാഗരണ പദയാത്ര തീര്‍ഥ കേന്ദ്രത്തില്‍ എത്തി ചേര്‍ന്നു.
തൃശൂര്‍ പുത്തന്‍പള്ളിയില്‍ നിന്നും ശനിയാഴ്ച്ച രാത്രി ഒന്‍പതിന് യാത്ര തുടങ്ങി ഞായറാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയാണ് തീര്‍ഥകേന്ദ്രത്തില്‍ എത്തി ചേര്‍ന്നത്. പ്രാര്‍ഥന ചൊല്ലി വന്നിരുന്ന ജാഗരണ പദയാത്രകള്‍ക്ക് തൃശൂര്‍ അതിരൂപതയിലെ വൈദികര്‍, സംഘടനകള്‍, മഹാതീര്‍ഥാടന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആറ് വെള്ളിയാഴ്ചകളില്‍ ജാഗരണ പദയാത്ര തീര്‍ഥകേന്ദ്രത്തില്‍ എത്തി ചേര്‍ന്നു.
കാവീട്, ബ്രഹ്മകുളം, പാവറട്ടി, മറ്റം, എടക്കളത്തൂര്‍, കണ്ടശ്ശാകടവ് തുടങ്ങിയ ഇടവകകളില്‍ നിന്ന് സമാപന ജാഗരണ പദയാത്ര ഉണ്ടായിരുന്നു.
പുത്തന്‍പളളിയില്‍ നിന്നും ആരംഭിച്ച പദയാത്രയ്ക്ക് എ. എ.ആന്റണി, ഷിബു കാഞ്ഞിരത്തിങ്കല്‍, ആന്റൊതൊറയന്‍, ആനന്ദ് തഞ്ചപ്പന്‍ നേതൃത്വം നല്‍കി.
തീര്‍ഥ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന പദയാത്രയ്ക്ക് റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, ഫാ ജിന്റൊകുറ്റിക്കാട്ട്, ജെയ്‌സണ്‍ സി.ജി, ഇ. എഫ് ആന്റണി, സി. എല്‍ ജെയ്ക്കബ്ബ്, പി.വി പീറ്റര്‍, സി.ഒ ജോണ്‍സണ്‍, ജോയ് സി ആന്റണി, ബീന പീറ്റര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."