വലിയ പ്രകാശങ്ങള്‍ ഇല്ലാതാവുന്നു: സുഭാഷ്ചന്ദ്രന്‍
തൃശൂര്‍: നന്മയുടെയും നീതിയുടെയും അന്തസിന്റെയും പ്രതീകങ്ങളായി എടുത്തുകാണിക്കാന്‍ മഹദ്‌വ്യക്തിത്വങ്ങള്‍ ഇല്ലാതെ പോകുന്ന അപകടം പിടിച്ച കാലമാണിതെന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. വലിയ പ്രകാശങ്ങള്‍ ഇല്ലാതായതിനാല്‍ അധോലോകങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടേണ്ടത് സമൂഹത്തിന്റെ ആരാധനാപാത്രമായിത്തീരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവേദിയില്‍ നടന്ന മാധ്യമങ്ങളും സമ്മതിയുടെ നിര്‍മിതിയും എന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ മാത്രമല്ല, ഒട്ടേറെ സാമൂഹിക ഏജന്‍സികളും സമ്മതി നിര്‍മിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.പി ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ സമ്മതി നിര്‍മിതിക്ക് മുന്നില്‍ മാധ്യമസാക്ഷരത ജനങ്ങളുടെ അവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുന്നോട്ട് ചലിക്കേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. ലിസി, എന്‍.സുസ്മിത, എന്‍.ശ്രീകുമാര്‍, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, രാജന്‍ എലവത്തൂര്‍ സംസാരിച്ചു. തുടര്‍ന്ന്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗസല്‍' സംഗീതാനുഭവം, പണ്ഡിറ്റ് ഡോ. നാഗരാജറാവു ഹവല്‍ദാറിന്റെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി എന്നിവയും അരങ്ങേറി. ദേശീയ പുസ്തകോത്സവവേദിയില്‍ ഡോ. പി.കെ ചന്ദ്രന്‍ മൊഴിമാറ്റം നടത്തിയ ശരണ്‍കുമാര്‍ ലിംബാളെയുടെ അവര്‍ണന്‍ എന്ന നോവല്‍ ഡോ. കെ.പി മോഹനന്‍, ഡോ.എന്‍.ആര്‍ ഗ്രാമപ്രകാശിന് നല്‍കി പ്രകാശനം ചെയ്തു. അഡ്വ. വി.എന്‍ ഹരിദാസ് എഴുതിയ കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ എന്ന പുസ്തകം ഡോ. എം.പി പരമേശ്വരന്‍, അനീഷ് പി.രാജന് നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."