നടപടി ക്രമങ്ങളിലെ കാലതാമസം കുടിവെള്ള വിതരണത്തിന് തടസമാകുന്നുവെന്ന്
ചാവക്കാട്: രൂക്ഷമായ വരള്‍ച്ച കണക്കിലെടുത്ത് ജലസംഭരണികള്‍ സ്ഥാപിക്കാനും മറ്റും സ്വകാര്യ വ്യക്തികള്‍ മുന്നോട്ട് വന്നാലും സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകുന്നത് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുക്കണ്ടത്ത് ഉമ്മര്‍. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും മൊത്തം 102 അങ്കണവാടികളിലേക്ക് സൗജന്യ വാട്ടര്‍ ഫില്‍റ്റര്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജലം ലഭ്യമായിടത്ത് സ്വന്തം ഭൂമി സൗജന്യമായി നല്‍കാന്‍ തയാറായിട്ടും സര്‍ക്കാര്‍ നടപടി ക്രമം പൂര്‍ത്തിയാക്കത്തതിനാല്‍ ടെണ്ടര്‍ ചെയ്ത് പദ്ധതിക്ക് കരാര്‍ ചെയ്യാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിരുന്നതാണെന്നും അതിനാല്‍ നാട്ടിലെ വരള്‍ച്ച കണക്കിലെടുത്ത് പദ്ധതി വിഹിതം 2017 18 വര്‍ഷത്തേക്ക് ഉപയോഗപ്പെടുത്താന്‍ പ്രത്യേക ഉത്തരവിറക്കണമെന്ന് ധനകാര്യ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യമറിയിച്ച് നിവേദനം നല്‍കിയതായും ഉമര്‍ വെളിപ്പെടുത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത് അധ്യക്ഷയായി. നസീമ ഹമീദ്, ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."