മിസ്റ്റര്‍ കേരള ഒളിമ്പിയ മത്സരം ഏപ്രില്‍ 11ന്
കാട്ടൂര്‍: കാട്ടൂര്‍ ലൈഫ് ഗാര്‍ഡ് സ്ലിമ്മിങ് ആന്‍ഡ് ഫിറ്റ്‌നസ് സെന്ററിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ബോഡി ബില്‍ഡിങ് & ഫിറ്റ്‌നസ് അസോസിയേഷന്റെ അംഗീകാരത്തോടെ മിസ്റ്റര്‍ കേരള ഒളിമ്പിയ മത്സരം 2017 ഏപ്രില്‍ 11 ചൊവ്വാഴ്ച്ച മുതല്‍ കോസ്‌മോ റീജന്‍സി ഹാളില്‍ നടത്തുന്നു.
പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പ്രശസ്ത കലാകാരുടെ നൃത്തസന്ധ്യയും ഗാനവിരുന്നും ഉണ്ടായിരിക്കും. സിനിമ താരങ്ങളായ ലിയോണ, ലിഷോയ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഫിറ്റ്‌നസ് മത്സരങ്ങളും മെഡിക്കല്‍ ക്യാംപുകളും ലഹരിക്കെതരേയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് കാട്ടൂര്‍ ലൈഫ് ഗാര്‍ഡ് ഹെല്‍ത്ത് ക്ലബ്.
സാമൂഹ്യനന്മ ലക്ഷ്യമാക്കി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ലൈഫ് ഗാര്‍ഡിലൂടെ നടത്തി വരുന്നതായി മഹേഷ് കുമ്പളപ്പറമ്പില്‍, വി.കെ.മനോജ് കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, രാജീവ് തഷ്ണാത്ത്, പി.ജെ പയസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."