സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ലൈംഗിക ചൂഷണം: പ്രതി പിടിയില്‍
കൊടകര: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത തിരുവനന്തപുരം സ്വദേശിയെ കൊടകര സി.ഐ കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി.
വെള്ളിക്കുളങ്ങര സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് ശാന്താ നിവാസില്‍ ബിനോജ് കുമാര്‍ എന്ന 43 കാരനെ പിടികൂടിയത്. സീരിയല്‍ നിര്‍മാണവുമായി ബന്ധമുള്ളയാള്‍ എന്ന വ്യാജേനയാണ് ഇയാള്‍ സ്ത്രീകളുമായി ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചിരുന്നത്.
സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ സ്ത്രീകളെയാണ് ഇയാള്‍ വലയിലാക്കിയിരുന്നത്. സീരിയല്‍ നിര്‍മാണം ഏറെ ലാഭകരമാണെന്നു ധരിപ്പിച്ച് പണം തട്ടുകയാണ് ഇയാള്‍ ചെയ്തിരുന്നത്. കൂടാതെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയും ഇയാള്‍ പണം തട്ടിയിരുന്നു.
നിരവധി പേര് ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര സ്വദേശിനിയുടെ പരാതിയില്‍ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
അഡീഷണല്‍ എസ്.ഐ ജഗനാഥന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.ബി സുനില്‍കുമാര്‍, റനീഷ്, ദീപക്, മുഹമ്മദ് റാഷിദ്, ദിനേശന്, സുരേഷ്, ബിജു, ഷാജു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."