മദ്യശാലകള്‍ തുറന്നു, സാമൂഹിക അകലം മറന്ന് തിക്കിത്തിരക്കി ജനക്കൂട്ടം; പലയിടത്തും പൊലിസ് ലാത്തിവീശി
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്.
പലയിടത്തും നീണ്ട ക്യൂവാണ് മദ്യശാലകള്‍ക്കു മുന്നില്‍ അനുഭവപ്പെട്ടത്. ആദ്യമൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നു ക്യൂ. പിന്നീട് ചിലയിടങ്ങളില്‍ തിക്കുംതിരക്കുമായി പൊലിസിന് ലാത്തി വീശേണ്ടിയും വന്നു.
ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക. എന്നാല്‍ മദ്യശാലക്ക് പുറത്ത് വലിയ ക്യൂവാണ് ഇവിടേയും ഉള്ളത്.
പല സംസ്ഥാനങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ ആളുകള്‍ മദ്യഷോപ്പിന് മുന്‍പില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. സാമൂഹ്യ അകലം പാലിച്ച് നില്‍ക്കണമെന്ന് ജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തിരക്ക് കൂടിയതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടു.
അതേസമയം ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ പ്രൊഹിബിഷന്‍ ടാക്‌സ് ചുമത്തിയാണ് മദ്യം വില്‍ക്കുന്നത്. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്‍പനയെന്ന് കര്‍ണാടക സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം മദ്യവില്‍പന നടക്കുന്ന കേരളത്തിലും പഞ്ചാബിലും മദ്യഷാപ്പുകള്‍ തുറന്നിട്ടില്ല.
#WATCH: Police resorts to mild lathicharge outside a liquor shop in Kashmere Gate after social distancing norms were flouted by people outside the shop. #Delhi pic.twitter.com/XZKxrr5ThC
— ANI (@ANI) May 4, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."