അഗതിമന്ദിരത്തിലെ അന്തേവാസികളുടെ വിശപ്പടക്കി 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് '
കൊല്ലം: പോളയത്തോട് അഗതിമന്ദിരത്തിലെ അന്തേവാസികളുടെ ഒരു നേരത്തെ വിശപ്പടക്കാനായി യാത്രക്കാരുടെ കൂട്ടായ്മ ഒരുമിച്ചു. സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയായ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ' ആണ് ഈ ജീവകാരുണ്യ പ്രവൃത്തിക്കായി മുന്നിട്ടിറങ്ങിയത്. ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ അഗതിമന്ദിരത്തിലെ 170 ഓളം വരുന്ന അന്തേവാസികള്‍ക്കായി ഭക്ഷണം, വസ്ത്രം, മരുന്ന് മറ്റു അവശ്യസാധനങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഉച്ചയ്ക്ക് 12.30 ഓടെ ചടങ്ങില്‍ ഗ്രൂപ്പിലെ 25 ലേറെ വരുന്ന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിവിധ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഉറപ്പും ഗ്രൂപ്പിലെ അംഗങ്ങള്‍ നല്‍കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ദിവസേനയുള്ള ട്രെയിന്‍ സമയം അപ്പ്‌ഡേറ്റ് ചെയ്ത് നല്‍കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം. അതോടൊപ്പം തന്നെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ' എന്ന ഗ്രൂപ്പ് ചെയ്ത് വരുന്നുണ്ട്.
ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളിലും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലും ഈ കൂട്ടായ്മ സജീവമായ ഇടപെടലുകള്‍ നടത്താറുള്ളതായും ഗ്രൂപ്പിന്റെ പ്രധാന അഡ്മിന്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ ജയകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."