കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും ലുലു ഗ്രൂപ്പിന്റെ തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന്
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും ഗുരുതരമായി പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രി പരവൂരില്‍ എത്തി പ്രഖ്യാപിച്ച തുകയും ലൂലു ഗ്രൂപ്പ് ഉടമ യൂസഫലി കൊല്ലം ജില്ലാ കലക്ടറെ ഏല്‍പ്പിച്ച തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പരവൂരില്‍ നടന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വെടിക്കെട്ട് അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറല്‍ സെക്രട്ടറി സിസിലി സ്റ്റീഫന്‍, ഡി.സി.സി അംഗങ്ങളായ വരദരാജന്‍, എന്‍. രഘു മണ്ഡലം പ്രസിഡന്റുമാരായ എസ് സുനില്‍കുമാര്‍, ബിജു പാരിപ്പള്ളി, വി.കെ സുനില്‍കുമാര്‍, തോമസ് യു.ഡി.എഫ് ചെയര്‍മാന്‍ പരവൂര്‍ രമണന്‍, പരവൂര്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ്തുത തുകകള്‍ ദുരിതബാധിതര്‍ക്ക് ഉടന്‍ നല്‍കിയില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാനും പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."