HOME
DETAILS
MAL
പുറ്റിങ്ങല്‍ ദുരന്തം; സര്‍വമത പ്രാര്‍ഥനയും സൗജന്യ മെഡിക്കല്‍ ക്യാപും നടത്തും
backup
April 08 2017 | 19:04 PM
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നാളെ കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ് പറഞ്ഞു. രാവിലെ എട്ടരയ്ക്ക് പുറ്റിങ്ങല്‍ കിഴക്കേ ആല്‍ത്തറയ്ക്ക് സമീപമുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കൊല്ലം കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപും നടത്തും. അനുസ്മരണത്തിന്റെ ഭാഗമായി പരവൂരിലെ വിവിധ പൊതുസ്ഥലങ്ങളില്‍ 110 വൃക്ഷതൈകള്‍ അന്നേ ദിവസം നടും. വൈകിട്ട് 5ന് സര്‍വ്വമത പ്രാര്‍ഥനയും അനുസ്മരണവും മുന്‍മന്ത്രി സി.വി.പത്മരാജന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദുരന്തത്തില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ട് 110 ദീപങ്ങള്‍ തെളിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."