കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് സ്നേഹസംഗമം
കൊല്ലം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ തയാറാണെന്ന് മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ ഇ.എം ഷാഫി അധ്യക്ഷനായി. മുതിര്‍ന്ന പെന്ഷനുകാരായ എന്‍.എസ്.ആര് പോറ്റി, വി.ഭാര്ഗ്ഗവന്, കെ.വി രാജേന്ദ്രന്, ഐ. ഈപ്പന്, വിവേകാനന്ദന്, കെ.വാസുദേവന്‍ പിള്ള, കെ. ബാലകൃഷ്ണന്, എസ്.ദാസന്, ജീ.രവീന്ദ്രന്, എസ്.ഗോപാലകൃഷ്ണ പിള്ള, വി.ഭാസ്ക്കരന്‍, ഗംഗപ്രസാദ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.
കടവൂര്‍ ബി.ശശിധരന്, സി.കെ.സി.പ്രകാശ്, സി.സി.വിന്‍സന്റ്, പി.ശ്രീനിവാസന്, റ്റി.കെ.അപ്പുകുട്ടന്‍, വി.മുരളീധരന്, കെ.കൃഷ്ണന്‍കുട്ടി നായര്‍, കൊച്ചുകോശി, സദാശിവന് പിള്ള, എം.വിജയരാഘവന്, റ്റി.സി.ഉണ്ണികൃഷ്ണന്, എന്‍.റൂബന്‍, ഇബ്രാഹിം കുട്ടി, ഭാസ്ക്കരന്‍ ഉണ്ണിത്താന് സംസാരിച്ചു. കെ.ആര്.നാരായണന് ട്രസ്സ് സകലകലാ വല്ലഭന് അവാര്‍ഡ് ലഭിച്ച കൈക്കുളങ്ങര സ്വാമിനാഥനെ മേയര്‍ വി.രാജേന്ദ്രബാബു മൊമെന്റോ നല്കി ആദരിച്ചു. കണ്‍വീനര്‍ കെ.ജി തുളസീധരന്‍ സ്വാഗതവും എം.എ ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."