HOME
DETAILS
MAL
കെവിന് കേസ് പ്രാഥമികവാദം പൂര്‍ത്തിയായി
backup
March 02 2019 | 23:03 PM
കോട്ടയം: കെവിന് കേസില്‍ കുറ്റം ചുമത്തുന്നതിന് മുന്‍പുള്ള പ്രാഥമികവാദം പൂര്‍ത്തിയായി. പ്രാഥമിക വാദത്തിന്മേലുള്ള വിധി കോടതി 13ന് പറയും. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ ചുമത്തിക്കൊണ്ട് തന്നെ കേസില്‍ വിചാരണ നടത്തണമോ എന്ന കാര്യത്തിലാണ് വിധിപറയുക. കൊലപാതകം, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ കെവിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."