HOME
DETAILS
MAL
ഈദ് സൗഹൃദ സംഗമവും അവാര്‍ഡ് ദാനവും നടത്തി
backup
June 19 2018 | 09:06 AM
നെട്ടൂര്‍: സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് സൗഹൃദ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാന സമ്മേളനവും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ സുനീല സിബി ഉദ്ഘാടനം ചെയ്തു.
സൗഹൃദ വേദി പ്രസിഡന്റ് ടി.പി ആന്റണി മാസ്റ്റര്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന് മുന്‍ പ്രസിഡന്റ് ഗോപിനാഥ് പനങ്ങാട്, കരിങ്ങാന്തുരുത്ത് ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ ജബ്ബാര്‍ മൗലവി എന്നിവര്‍ സൗഹൃദ സന്ദേശം നല്കി. മഹാരാജാസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. മേരി മെറ്റില്‍ഡ, മരട് നഗരസഭ വൈസ് ചെയര്മാന് ജബ്ബാര്‍ പാപ്പന എന്നിവര്‍ വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മരട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ദിഷാ പ്രതാപന്, പി.ജെ ജോണ്സണ്, ബോബന് നെടുംപറമ്പില്‍, സൗഹൃദ വേദി വൈസ് പ്രസിഡന്റ് കെ.പി പുരുഷന്, വി.എ സാദിക് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."