HOME
DETAILS
MAL
കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്ന് കുവൈത്ത്; 295 പുതിയ രോഗബാധിതര്‍
backup
May 04 2020 | 12:05 PM
കുവൈത്ത് സിറ്റി: ഒറ്റ ദിവസം കൊണ്ട് 295 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മൊത്തം രോഗികളുടെ എണ്ണം 5,278 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 40 ആയി.
കുവൈത്തിലെ ഇന്നത്തെ കൊവിഡ്-19 നില
- പുതിയ പോസിറ്റീവ് കേസുകള്‍: 295
- ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍: 5,278
- മരണം: 2
- ആകെ മരണം: 40
- രോഗം ഭേതമായവര്‍: 171
- ആകെ രോഗവിമുക്തര്‍: 1947
- നിലവില്‍ ചികിത്സയില്‍ കഴിയുന്നത്: 3291
- തീവ്ര പരിചരണത്തില്‍ കഴിയുന്നവര്‍: 79
രാജ്യത്ത് ഇന്ന് 171 പേര് രോഗമുക്തരായി. ഇതോടെ കുവൈത്തില്‍ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 1947 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 85 പേരും ഇന്ത്യക്കാരാണ്. 293 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."