വിദ്യാര്‍ഥിയുടെ കൊല: ഡല്‍ഹി മലയാളികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത്‌മേനോന്‍ മര്‍ദനത്തെതുടര്‍ന്നു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഡല്‍ഹി മലയാളികളില്‍ ഉണ്ടായ സുരക്ഷാആശങ്ക ഇല്ലാതാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സന്ദര്‍ശിച്ച സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവര്‍ക്ക് ഉറപ്പുനല്‍കി.
ഇന്നലെ രാവിലെ 11 മണിയോടെയാണു നേതാക്കള്‍ രാജ്‌നാഥ് സിങിന്റെ ഔദ്യോഗികവസതിയിലെത്തി അദ്ദേഹത്തെ കണ്ടത്. ബുധനാഴ്ച മൂന്നു നേതാക്കളും രജതിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. രജതിന്റെ മാതാപിതാക്കളില്‍ നിന്നു സംഭവത്തിന്റെയും കേസിന്റെയും വിശദാംശങ്ങള്‍ നേതാക്കള്‍ ചോദിച്ചറിഞ്ഞു.കവര്‍ച്ചയും മാലപൊട്ടിക്കലും അടക്കമുള്ള സുരക്ഷാആശങ്കയാണ് സ്ത്രീകളുള്‍പ്പെടെ പലരും പ്രധാനമായും പങ്കുവച്ചത്. ഇതടക്കമുള്ള കാര്യങ്ങള്‍ നേതാക്കള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ അമര്‍ച്ച ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിശദമായ നിവേദനവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."