HOME
DETAILS

ഡല്‍ഹിയില്‍ നടക്കുന്നത് പച്ചയായ മുസ്‌ലിം വേട്ട

  
backup
May 05 2020 | 02:05 AM

delhi-muslim-massacre-846093-2020

 


കൊവിഡിനെ മറയാക്കി രാജ്യത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള സംഘ്പരിവാറിന്റെ നിഗൂഢ ശ്രമങ്ങള്‍ക്കെതിരേ രാജ്യത്തിനകത്തും പുറത്തും വലിയ തോതിലുള്ള പ്രതിഷേധങ്ങളുയര്‍ന്നിട്ടും സംഘ്പരിവാര്‍ അവരുടെ വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ല. അതാണ് ഡല്‍ഹിയില്‍ നടക്കുന്ന പച്ചയായ മുസ്‌ലിം വേട്ട തെളിയിച്ചുകൊണ്ടിരിക്കുന്നത്. പോരാത്തതിന് കഴിഞ്ഞ ദിവസവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തു കൊവിഡ് പടര്‍ന്നതിന് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തിയിരിക്കുകയുമാണ്. രോഗത്തിനു ജാതിയും മതവുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും പറഞ്ഞത് വെറുംവാക്കുകള്‍ മാത്രമായിരുന്നെന്ന് ഇതോടെ വ്യക്തമാവുകയാണ്.


യു.എ.ഇയുടെ ഉപ്പും ചോറും തിന്ന് അവിടെ ഇരുന്നുകൊണ്ടുതന്നെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേ പ്രവാസി സംഘികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരവും വിദ്വേഷപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് ഷാര്‍ജ രാജകുടുംബത്തിലെ അംഗം ശൈഖ് ഹിന്ദ് അല്‍ ഖാസിമി അടക്കമുള്ള പ്രമുഖരുടെ ശ്രദ്ധയില്‍പെടുകയും ഇന്ത്യയിലും യു.എ.ഇയിലും നടക്കുന്ന വര്‍ഗീയ വിദ്വേഷപ്രചാരണത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ അവര്‍ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കണ്‍ട്രീസ് (ഒ.ഐ.സി) യോഗം ചേര്‍ന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയത് നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി ജയശങ്കറിനെയും മൗനം പാലിക്കുന്നത് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. അതു വെറുമൊരു ചടങ്ങിനു വേണ്ടി മാത്രമായിരുന്നെന്ന് പിന്നീടുണ്ടായ സംഭവങ്ങളും ആദിത്യനാഥില്‍ നിന്ന് ഇപ്പോഴുണ്ടായ വിഷലിപ്ത വാക്കുകളും തെളിയിക്കുന്നു.


മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂടത്തിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ വിദ്വേഷപ്രചാരണങ്ങള്‍ക്കു ശക്തി പകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കൊവിഡിനെ മറയാക്കി ഡല്‍ഹി പൊലിസ് മുസ്‌ലിം വേട്ടയ്ക്ക് കച്ചകെട്ടിയിറങ്ങിയിരിക്കുന്നതും. മാധ്യമശ്രദ്ധ കൊവിഡിലേക്കു തിരിഞ്ഞത് ഉപയോഗപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പും ഡല്‍ഹി പൊലിസും മുസ്‌ലിം വിദ്യാര്‍ഥികളെ കള്ളക്കേസുകളില്‍ കുടുക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ചുകൊണ്ടിരിക്കുന്നത്.


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ഥികള്‍ നടത്തിയ ഐതിഹാസിക സമരമാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നു പറയാന്‍ അമിത് ഷായെ നിര്‍ബന്ധിതനാക്കിയത്. അതിന്റെ പ്രതികാരം തീര്‍ക്കുകയാണിപ്പോള്‍ കള്ളക്കേസുകളിലൂടെ.


ഫാസിസത്തിനെതിരേയുള്ള ഒരു ചെറുത്തുനില്‍പ്പും അനുവദിക്കുകയില്ലെന്ന സംഘ്പരിവാര്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അറസ്റ്റുകള്‍ക്കു പിന്നിലുണ്ട്. ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളുമായ ഉമര്‍ ഖാലിദ്, മുഹമ്മദ് ഡാനിഷ്, ശിഹഉറഹ്മാന്‍, വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, ജാമിഅ പൗരത്വ പ്രക്ഷോഭ ഏകോപന സമിതി മീഡിയ കോ- ഓര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗാര്‍ തുടങ്ങി അമ്പതോളം പേരെയാണ് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുന്നത്. ഇതില്‍ സഫൂറ ഗര്‍ഭിണിയാണ്. ഈ വ്രതകാലത്ത് ഏകാന്തത്തടവിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്.
അന്യായമായ ഈ തടങ്കലിനെതിരേയും മുസ്‌ലിം വേട്ടയ്‌ക്കെതിരേയും രാജ്യത്തെ 1,100 വനിതാ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തുവന്നിരിക്കുകയാണ്. തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ മറവില്‍ രാജ്യത്തു മുസ്‌ലിം വേട്ടയാണ് നടക്കുന്നതെന്ന് അവര്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊരു രാജ്യവ്യാപക പ്രക്ഷോഭത്തിനായിരിക്കും ഡല്‍ഹി പൊലിസിന്റെ ഇത്തരം ക്രൂരപ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുക.


ഡല്‍ഹി കലാപം ആസൂത്രണം ചെയ്ത ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേസ് വര്‍മ എന്നിവര്‍ യാതൊരു പോറലുമേല്‍ക്കാതെ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണ്. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ഡല്‍ഹി പൊലിസും കോടതിയും പറയുന്നത്.


കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷന്‍ മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍പെടുത്തിയത്. എന്നാല്‍ അതൊന്നും ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്ക് ഏശുന്നില്ല.
യു.പിയിലെ ഒരു എം.എല്‍.എ മുസ്‌ലിം പച്ചക്കറി വ്യാപാരിയെ കൈയേറ്റം ചെയ്തതും മുസ്‌ലിംകളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് ആഹ്വാനം ചെയ്തതും ഇതിനുദാഹരണമാണ്. ഇയാള്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും യു.പി പൊലിസ് എടുത്തിട്ടില്ല. ഡല്‍ഹിയില്‍ നടക്കുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മതനിരപേക്ഷ കക്ഷികളെന്ന് അവകാശപ്പെടുന്നവരും നിഷ്പക്ഷ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവരും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത ക്രൂരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  24 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago