HOME
DETAILS
MAL
പുകയില ഉല്പന്നങ്ങളുടെ കവറുകളിലേക്ക് പുതിയ മുന്നറിയിപ്പ് പോസ്റ്ററുകള്‍ പുറത്തിറക്കി
backup
May 05 2020 | 03:05 AM
ന്യൂഡല്‍ഹി: സിഗരറ്റ് പാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങളുടെ കവറുകളില്‍ പതിക്കാനായി രണ്ടു പുതിയ മുന്നറിയിപ്പ് പോസ്റ്ററുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ചട്ടത്തില്‍ ഏപ്രില്‍ 13ന് കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണിത്. സപ്തംബര്‍ ഒന്നു മുതലാണ് ഇതു നിലവില്‍ വരിക. ആദ്യ ചിത്രം സപ്തംബര്‍ ഒന്നു മുതല്‍ 12 മാസത്തേക്കും രണ്ടാമത്തെ ചിത്രം അടുത്ത 12 മാസത്തേക്കുമാണ് ഉപയോഗിക്കേണ്ടത്. 19 ഭാഷകളില്‍ മുന്നറിയിപ്പ് പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."