ശാന്തിയാത്ര 11ന്
ആലപ്പുഴ: ശുദ്ധമായ ജലം, ശുദ്ധമായ വായു നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യവുമായി ആരോഗ്യകൂട്ടായ്മയുടെ ഏഴാം വാര്‍ഷിക ദിനത്തില്‍ ആലപ്പുഴ കടപ്പുറത്തേയ്ക്ക് ശാന്തിയാത്ര നടത്തും. രാവിലെ 9ന് ചടയംമുറി ഹാളില്‍ നടക്കുന്ന സംഗമം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും.
നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷതവഹിക്കും. ആരോഗ്യ സര്‍ഗ സംഗീത സംവാദം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. പ്രകൃതി ചികിത്സയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. ബാബു ജോസഫ് പ്രഭാഷണം നടത്തും. സര്‍ഗ സംവാദ ചര്‍ച്ചയിലും കവി സദസിലും ഡോ. കെ.എം സിറാബുദ്ദീന്‍, കല്ലേലി രാഘവന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും. പി.കെ. മേദിനി, ഫിലിപ്പോസ് തത്തംപള്ളി, ഇഞ്ചക്കോട് ബാലചന്ദ്രന് തുടങ്ങിയവരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്നേഹിതന്, ഡോ. സിറാബുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."