കൊവിഡ് ഡ്യൂട്ടി: പൊലിസുകാര്‍ക്ക് സുരക്ഷാസംവിധാനങ്ങള്‍ നല്കാന് ഹരജി
കൊച്ചി: കൊവിഡ്- 19മായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ക്ക് റിസ്ക് അലവന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
തിരുവനന്തപുരം സ്വദേശി എം.ആര് മനോജ്കുമാറാണ് അഡ്വ. ബി.എസ് സ്വാതികുമാര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പൊലിസുകാര്‍ക്ക് കൊവിഡ് പൊസിറ്റീവായിട്ടുണ്ട്. അവര്‍ക്കു വ്യക്തിസുരക്ഷാ സംവിധനാങ്ങളോ ഇന്‍ഷുറന്‍സ് പാക്കേജോ ഇല്ല. പൊലിസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വ്യക്തിസുരക്ഷാ സംവിധാനങ്ങളും ഇന്‍ഷുറന്‍സ് പാക്കേജും നല്‍കേണ്ടത് അനിവാര്യമാണ്. 24 മണിക്കൂറും ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിക്കുന്ന പൊലിസുകാര്‍ക്ക് യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടില്ല.
സാമൂഹിക അകലം പാലിക്കപ്പെടാന്‍ കഷ്ടപ്പെടുന്നവരാണ് പൊലിസുകാരെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."