വായനാദിന വാരാചരണത്തിന് ഇന്ന് തുടക്കം
ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാതല വായനാദിനാഘോഷങ്ങള്‍ക്കും വായനാദിന വാരാചരണത്തിനും ഇന്ന് തുടക്കമാകും.
പി.എന്‍ പണിക്കരുടെ സ്മരണാര്‍ഥമുള്ള വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വായനാ ദിന വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ പി.കെ കൃഷ്ണദാസിനെയും മികച്ച സ്‌കൂള്‍ ലൈബ്രേറിയനായ ആല വി.എച്ച്.എസ്.എസിലെ ജി. തോമസിനെയും മികച്ച സ്‌കൂള്‍ ലൈബ്രറിയായി തിരഞ്ഞെടുത്ത ആല ഗവ. എച്ച്.എസ്.എസിനെയും കെ.സി വേണുഗോപാല്‍ എം.പി ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനാകും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥകര്‍ത്താവായ വിദ്യാര്‍ഥിയെ ആദരിക്കല്‍ ചടങ്ങ് ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വഹിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ. അബ്ദുള്‍ സലാം വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലേലി രാഘവന്‍പിള്ള വായനാദിന സന്ദേശവും ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ഭരണസമിതിയംഗം അഡ്വ. പി. വിശ്വംഭരപണിക്കര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ഭരണസമതിയംഗം മുഞ്ഞിനാട്
രാമചന്ദ്രന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി ലതിക, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ മീനകുമാരി, സാക്ഷരതാ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നാട്ടുവെളിച്ചം പ്രതാപന്‍, പ്രിന്‍സിപ്പല്‍ ജിജി ജോസഫ്, ഹെഡ്മിസ്ട്രസ് കല ജോണ്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ഗ്രന്ഥശാല സംഘം സെക്രട്ടറി മാലൂര്‍ ശ്രീധരന്‍ നന്ദിയും പറയും. ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം. വാരാചരണത്തിന്റെ ഭാഗമായി കലക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ സഹകരണത്തോടെയുള്ള പാദമുദ്രകള്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."