HOME
DETAILS
MAL
ഡയാലിസിസ് യൂനിറ്റ് ഉച്ച കഴിഞ്ഞും പ്രവര്‍ത്തിക്കും
backup
June 19 2018 | 09:06 AM
കോട്ടയം: ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഉച്ചക്ക് ശേഷവും ഡയാലിസിസ് വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.പി ആര് സോന നിര്‍വഹിച്ചു. സത്യാ സായി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഉച്ച കഴിഞ്ഞ് ഡയാലിസിസ് യൂനിറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സ്വസത്യ ബീമ യോജനയുടെയും ഡെന്റല്‍ എക്സറേ യൂനിറ്റിന്റെയും ഉദ് ഘാടനവും അവര്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ് അധ്യക്ഷയായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു കുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.ജെസ്സി ജോയ് സെബാസ്റ്റ്യന്‍, ആര്.എം.ഒ ഡോ.ഭാഗ്യശ്രീ, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ജോസഫ്, പൊതുമരാമത്ത് വിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സനല്‍ കാണക്കാരി, പോള്‍സണ്‍,ഡോ.ഷിഫാ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."