കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ വാക്കേറ്റം കൈയ്യാങ്കളിയിലെത്തി
കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസിഡന്റും പഞ്ചായത്ത് അംഗവും തമ്മില്‍ വക്കേറ്റം. വാക്കേറ്റം മൂത്ത് ഭരണസമിതിയിലെ തന്നെ സി പി എം അംഗങ്ങളും, സി പി ഐ അംഗങ്ങളും തമ്മില്‍ കൈയ്യാങ്കളിയിലെത്തി.
പോളിടെക്നിക്കിന്റെയും, മൃഗാശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് സി പി എം അംഗവുമായ പ്രസിഡന്റ് പി.വി.സുനില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നാരോപിച്ചു കൊണ്ടായിരുന്നു വാക്കേറ്റം തുടങ്ങിയത്. സി പി ഐ അംഗമായ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ തോമസ് വെട്ടുവഴിയാണ് ആരോപണം ഉന്നയിച്ചത്.
കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകകള്‍ വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, ആദിത്യപുരത്ത് ബിവറേജ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചു. ജീവനക്കാരുടെ നിരുദ്ധരവാത പരമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റിന് കഴിയുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാന്‍ കാലതാമസം വരുത്തുന്നു എന്ന ജനങ്ങളുടെ പരാതിയില്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ടെത്തി നടപടിയെടുത്തിരുന്നു.
സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ഭരണ സമിതിയില്‍ സി പി ഐ അംഗങ്ങളുമായി കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ജനറല്‍ കമ്മിറ്റിയില്‍ ഉണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."