സഊദി സ്ഫോടനം: 12 പാകിസ്താനികള്‍ 7 സ്വദേശികളും അടക്കം 19 പേര് അറസ്റ്റില്‍
റിയാദ്: സൗദിയില്‍ ഒരേ ദിവസം വിവിധയിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 19 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതില്‍ 12 പേര് പാക്കിസ്താനികളും 7 പേര് സൗദികളുമാണ്.
സംഭവുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ സഊദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. മദീന, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ ചാവേറുകളുടെയും രക്തസാക്ഷികളായവരുടെയും പേരു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
അബ്ദുറഹ്മാന് സ്വാലിഹ് മുഹമ്മദ് (23), അല്‍ ഇമിര്, ഇബ്രാഹീം സ്വാലിഹ് മുഹമ്മദ് അല്‍ ഇമിര് (20) , അബ്ദുല്‍ കരീം ഇബ്റാഹിം മുഹമ്മദ് അല്‍ ഹസനി (20) എന്നിവരാണു അറസ്റ്റിലായ സൗദി പൗരന്മാര്. ഇവര്‍ക്ക് ഇതു വരെ സഊദി ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ല.
മദീനയിലെ മസ്ജിദുന്നബവിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 26കാരനായ നാഇര്‍ മുസല്ലം ഹമ്മദ് അല്‍ ജുനൈദി അല്‍ ബുലുവി എന്നയാളാണ് ചാവേറായത്. ഇയാള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പലരും മുന്‍കാലങ്ങളില്‍ അനധികൃത റാലികളിലും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരുമായിരുന്നു.
ജിദ്ദയിലെ സ്ഫോടനം നടത്തിയ ചാവേറ്റിന്റെ പേരു വിവരങ്ങള്‍ നേരത്തെ തന്നെ ആദ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. പാകിസ്താന് പൗരനായ ഗുല്സര് ഖാന് എന്നയാളായിരുന്നു ചാവേര്‍. കുടുംബ സമേതം ജിദ്ദയിലുള്ള ഇയാള്‍ ഏറെ കാലമായി സഊദിയില്‍ ഡ്രൈവര്‍ ജോലിയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇയാളുടെ കുടുംബം പോലീസ് കസ്റ്റഡിയിലാണ്.
മദീനയിലെ മസ്ജിദുന്നബവിക്ക് സമീപം നടന്ന ചാവേര്‍ സ്ഫോടനത്തില്‍ രക്തസാക്ഷികളായ നാലു സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങളും മന്ത്രാലയം വെളിപ്പെടുത്തി. മുഹമ്മദ് ബിന്‍ മുഅതാദ് അല്‍ മവാദ്, ഹാനി ബിന്‍ സാലിം അസ്വബ്ഹി, അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്ലാ അല്‍ ഹര്‍ബി, അബ്ദുറഹ്മാന് ഇന്‍ നാജി സലീം എന്നീ നാലു സുരക്ഷാ ഭടന്മാരാണ് രക്തസാക്ഷികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."