മുംബൈയില്‍ കൊവിഡ് ബാധിച്ച് 74കാരന് മരിച്ചു; 15 ദിവസത്തെ ആശുപത്രി ബില്ല് കണ്ട് പകച്ച് മകന്
മുംബൈ: 15 ദിവസത്തെ ചികില്‍സയ്ക്കു ശേഷം പിതാവ് മരിച്ച വിഷമത്തിലിരുന്ന മകന് ആശുപത്രി ബില്ല് കണ്ട് ഞെട്ടി-16 ലക്ഷം രൂപ.
കൊവിഡ് ബാധിച്ച് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവിലായിരുന്നയാളുടെ കുടുംബത്തിനാണ് വന്‍ തുകയുടെ ബില്ല് ലഭിച്ചത്. ഒടുവില്‍ ആംബുലന്‍സിനുള്ള 8000 രൂപ അടച്ചശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.
അതേസമയം, യുവാവിന്റെ ആരോപണം ആശുപത്രി ഡയരക്ടര്‍ മന്‍പ്രീത് സോഹല്‍ നിഷേധിച്ചു. എന്നാല്‍ ബില്ലില്‍ 8.6 ലക്ഷം മരുന്നിനും മറ്റു വസ്തുക്കള്ക്കുമാണെന്നും 2.8 ലക്ഷം കൊവിഡ് ചാര്ജാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം തന്നെ 60,000 രൂപ അടച്ചിരുന്നു. പണമടച്ചില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അറിയിച്ചതോടെ 3.4 ലക്ഷവും അടച്ചു.
ഇത്ര ഭീമമായ തുക ചെലവുവരുമെന്ന ഒരു സൂചനയും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് യുവാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."