അനധികൃത പാര്‍ക്കിംഗിനെതിരേ കര്‍ശന നടപടിയുമായി പൊലീസ്
ചങ്ങനാശേരി : നഗരത്തില്‍ അഅനധികൃത പാര്‍ക്കിംഗിനെതിരേ പോലീസ് നടപടി തുടങ്ങി. ഒന്നാം നമ്പര്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെയും എംസി റോഡില്‍ പെരുന്ന മുതല്‍ കരിക്കിനേത്ത് ജംഗ്ഷന്‍ വരെയും റോഡരികിലും ഫുട്പാത്തിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരേയാണ് പോലീസ് കര്‍ശന നടപടി ആരംഭിച്ചിരിക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് 100 രൂപ പിഴ കൈയോടെ നല്‍കുകയാണ്.ഉടമയെ കണ്ടെത്താനായില്ലെങ്കില്‍ വാഹനങ്ങളില്‍ മഞ്ഞ കാര്‍ഡ് പതിക്കും.തുടര്‍ന്ന് ഉടമയുടെ വിലാസം ശേഖരിച്ച് നോട്ടീസ് അയയ്ക്കും. വാഹന ഉടമ പോലീസ് സ്റ്റേഷനില്‍ എത്തി പിഴയടയ്‌ക്കേണ്ടിവരും. അല്ലാത്തപക്ഷം കോടതി നടപടികള്‍ക്കു വിധേയമാകേണ്ടിവരും.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ പോലീസ് കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ ചങ്ങനാശേരിയില്‍ ഇത്തരത്തില്‍ അറുപതോളം കേസെടുത്തതായി ട്രാഫിക് എസ്‌ഐ രാജഗോപാല്‍ പറഞ്ഞു. തെങ്ങണ, മാമ്മൂട്, മോസ്‌കോ, കുന്നുംപുറം ജംഗ്ഷനുകളിലെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ തൃക്കൊടിത്താനം പോലീസും രംഗത്തിറങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള നഗരത്തിലെ ഫുട്പാത്ത് കച്ചവടങ്ങള്‍ക്കും ഓട്ടോ ബാഹുല്യവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."